യുവഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു


കൊല്ലം: ഗാനമേള വേദികളില്‍ ആവേശത്തിന്റെ അലകള്‍ ഉയര്‍ത്തിയ യുവഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സോമദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വൃക്കരോഗവും കണ്ടെത്തി. കൊവിഡ് നെഗറ്റീവായതിന് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേയ്ക്ക് മാറ്റാനിരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയാണ് സോമദാസ്.

ഗായകന്‍ ശങ്കര്‍ മഹാദേവന്റെ പാട്ടുകള്‍ പാടി തിരുവല്ല എംജിഎം ഓര്‍ക്കസ്ട്രയിലൂടെയാണ് സോമദാസ് പ്രശസ്തനായത്. പിന്നീട് കേരളത്തിലെ പ്രശസ്തമായ വിവിധ ഗാനമേള ട്രൂപ്പുകളില്‍ പാടിയ അദ്ദേഹം ഐഡിയ സ്റ്റാര്‍ സിങ്ങര്‍ലൂടെ ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് സുപരിചിതനായി. അല്പകാലത്തെ അമേരിക്കന്‍ വാസത്തിനു ശേഷം കേരളത്തില്‍ ഗാനമേള രംഗത്തു വീണ്ടും സജീവമായിരുന്നു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക