യാത്രയ്ക്കിടെ നെഞ്ചുവേദ: ബസ് ജീവനക്കാര്‍ക്ക് തന്റെ ”ജീവന്റെ” നന്ദി പറഞ്ഞ് സുന്ദരനും കുടുംബവും….


കുറ്റ്യാടി: ബസ് യാത്രക്കാരന് യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടപ്പോള്‍ ബസ്ജീവനക്കാരുടെ സമയോചിതമായ ഇടപെടലില്‍ ജീവന്‍ രക്ഷിക്കാനായി. ഇന്നലെ രാവിലെ 6 ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുളള അജ്‌വ ബസിലാണ് സംഭവം. മുരികുത്തിയില്‍ നിന്ന് ബസില്‍ കയറിയ സുന്ദരന്‍ എന്നയാള്‍ക്കാണ് അണ്ടിക്കോട് എത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടത്. ഡോക്‌റെ കാണിക്കാനായിട്ടായിരുന്നു സുന്ദരനും ഭാര്യയും യാത്ര പുറപ്പെട്ടത്.

തുടര്‍ന്ന് ഡ്രൈവര്‍ കടിയങ്ങാട് കുന്നുമല്‍ സജിത്തും കണ്ടക്ടര്‍ നിമേഷ് കുമ്പളവും ക്ലീനര്‍ ശ്യാമും ചേര്‍ന്ന് യാത്രികനെ പുറക്കാട്ടിരിയിലുളള സ്വകാര്യ ക്ലിനിക്കില്‍ എത്തിക്കുകയായിരുന്നു. അവിടെ ഡോക്ടറില്ലാത്തതിനാല്‍ ഉടനെ ഇക്ര ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ഇയാള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍ന്മാര്‍ അറിയിച്ചു.ബസിലെ മുഴുവന്‍ യാത്രക്കാരും എല്ലാവിധ സഹകരണവും നല്‍കിയതായി ബസ് ജീവനക്കാര്‍ പറഞ്ഞു.