മേപ്പയ്യൂര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഇടിച്ച് സ്‌കൂട്ടര്‍ നിര്‍ത്താതെപോയി; സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചു, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഹൈസ്‌ക്കൂളിലേക്ക് നടന്ന് പോകുകയായിരുന്ന പന്ത്രണ്ടുകാരിയെ ഇടിച്ച് സ്‌കൂട്ടര്‍ നിര്‍ത്താതെ പോയതായി പരാതി. ജനുവരി മൂന്നാം തിയ്യതി 8.40നായിരുന്നു സംഭവം. അരിക്കാംചാലില്‍ നിസാറിന്റെ മകള്‍ നിജയ്ക്കാണ് പരിക്കേറ്റത്.

വലതുകാലിന്റെ രണ്ട് എല്ലുകള്‍ പൊട്ടിയ നിജ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരമാണ് ബന്ധുക്കള്‍ മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.

സില്‍വര്‍ കളര്‍ പുതിയ മോഡല്‍ ആക്ടീവയാണ് കുട്ടിയെ ഇടിച്ചത്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ ഈ വാഹനം പതിഞ്ഞിട്ടുണ്ട്. പൊലീസ് ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് പ്രതിയെ പിടികൂടുമെന്ന് മേപ്പയ്യൂര്‍ പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.