മേപ്പയൂരില്‍ പൊതു ഗ്രൗണ്ടും, സ്റ്റേഡിയവും നിര്‍മ്മിക്കണം: യുവജനവേദി നിവേദനം നല്‍കി


മേപ്പയൂര്‍: മേപ്പയ്യൂരിലെ കായിക പ്രേമികളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് മേപ്പയൂരില്‍ പൊതു ഗ്രൗണ്ടും, സ്റ്റേഡിയവുമെന്നത്. ദേശീയ,സംസ്ഥാന തലത്തിലേക്ക് നിരവധി കായിക പ്രതിഭകളെ സമ്മാനിച്ച മേപ്പയൂരില്‍ കായിക താരങ്ങളുടെ പരിശീലനത്തിനാവശ്യമായ ഗ്രൗണ്ടോ സ്‌റ്റേഡിയമോ നിര്‍മ്മിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇതിന് ഉടനടി പരിഹാരം കാണുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബ്ലൂമിംഗ് ആര്‍ട്‌സ് യുവജനവേദിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന് നിവേദനം നല്‍കി.

മേപ്പയൂരില്‍ പൊതു ഗ്രൗണ്ടും, സ്റ്റേഡിയവും നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടാണ് ബ്ലൂമിംഗ് യുവജനവേദി നിവേദനം നല്‍കിയത്. പ്രസിഡന്റ് എസ്.ബി. നിഷിത്ത് മുഹമ്മദ്, സെക്രട്ടറി അനീസ് മുഹമ്മദ്, ബ്ലൂമിീഗ് സെക്രട്ടറി പി.കെ.അബ്ദുറഹ്‌മാന്‍, വിജീഷ് ചോതയോത്ത്, എസ്.ആര്‍.അനുദേവ്, മുഹമ്മദ് ഷാദി, മുഹമ്മദ് റാസില്‍ എന്നിവര്‍ നേതൃത്വം നല്‍കി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക