മൂന്ന് സ്ഥലത്ത് നിന്ന് പന്ത്രണ്ട് ടിക്കറ്റെടുത്തു; കാരുണ്യ പ്ലസ് ലോട്ടറിയുടെ 80 ലക്ഷത്തിന്റെ ഭാഗ്യം കയര്‍ തൊഴിലാളിക്ക്


ആലപ്പുഴ: കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം കയര്‍ ഫാക്ടറി തൊഴിലാളിക്ക്.മണ്ണഞ്ചേരി പഞ്ചായത്ത് 12 -ാം വാര്‍ഡ് വടക്കനാര്യാട് സ്വദേശിയായ കുട്ടപ്പനാണ് 80 ലക്ഷം രൂപ സ്വന്തമായത്. 18 വര്‍ഷമായി കയര്‍ ഫാക്ടറി മേഖലയില്‍ പണിയെടുക്കുന്ന കുട്ടപ്പന്‍ രണ്ടു മാസമായി ജോലിയില്ലാതെ വിഷമിക്കുന്നതിനിടെയാണ് ഭാഗ്യദേവതയുടെ കടാക്ഷം എത്തിയത്.

വര്‍ഷങ്ങളായി ടിക്കറ്റ് എടുക്കുന്ന ആളാണ് അമ്പത്താറ്കാരനായ കുട്ടപ്പന്‍. മൂന്ന് സ്ഥലത്ത് നിന്ന് പന്ത്രണ്ട് ടിക്കറ്റുകളാണ് ഇദ്ദേഹം എടുത്തത്. അതില്‍ കോമളപുരത്തെ രാജുവില്‍ നിന്ന് വാങ്ങിയ ടിക്കറ്റിന് സമ്മാനം ലഭിക്കുക ആയിരുന്നു.

കട ബാധ്യതകള്‍ തീര്‍ത്ത് വീട് പണിയണമെന്നാണ് ഈ ഭാഗ്യവാന്റെ ആഗ്രഹം. ലീലയാണ് കുട്ടപ്പന്റെ ഭാര്യ. ഉല്ലാസ്, ഉമേഷ് എന്നിവരാണ് മക്കള്‍.