മൂടാടി ഹില്‍ബസാറില്‍ ആളില്ലാത്ത വീട്ടില്‍ കള്ളന്‍കയറി; സി.സി.ടി.വി ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്


കൊയിലാണ്ടി: മൂടാടി ഹില്‍ബസാറില്‍ ആളില്ലാത്ത വീട്ടില്‍ കള്ളന്‍ കയറി. ഹില്‍ബസാര്‍ സ്വദേശി മറിയുമ്മയുടെ ഉടമസ്ഥതയിലുള്ള റാഹത്ത് എന്ന വീട്ടിലാണ് ജനുവരി പതിനാലിന് പുലര്‍ച്ചെ മൂന്നരയോടെ കള്ളന്‍ കയറിയത്.

കുറച്ചുദിവസമായി വീട് പൂട്ടിയിട്ട നിലയിലായിരുന്നു. രണ്ടുദിവസവും മുമ്പ് വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണവിവരം ശ്രദ്ധയില്‍പ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് മറിയുമ്മയുടെ മകള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

‘ആയിരത്തഞ്ഞൂറോളം രൂപ നഷ്ടമായിട്ടുണ്ട്. അടുക്കളയില്‍ നിന്നും ഭക്ഷണ സാധനങ്ങളെന്തെങ്കിലുമുണ്ടോയെന്ന് പരിശോധിച്ചശേഷം വെള്ളം കുടിക്കുകയും അടുക്കളയിലുണ്ടായിരുന്ന ബോട്ടില്‍ എടുത്തുകൊണ്ടുപോകുകയും ചെയ്തു.’ അവര്‍ പറഞ്ഞു.

പാന്റും ഷര്‍ട്ടും ധരിച്ച ഒരാള്‍ വീടിനുള്ളിലേക്ക് കടക്കുന്നതും സ്വീകരണ മുറിയില്‍ ടോര്‍ച്ച് അടിച്ചുകൊണ്ട് പരിശോധന നടത്തുന്നതുമാണ് സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത്. ഇയാളുടെ തലയില്‍ തോര്‍ത്തുകൊണ്ട് കെട്ടിയിട്ടുണ്ട്. മുഖത്ത് മാസ്‌ക് ധരിക്കുകയും ചെയ്തിട്ടുണ്ട്.

[vote]