മുചുകുന്നിന് അഭിമാന നിമിഷം; മികച്ച ക്രൈം ഫിക്ഷന്‍ നോവലിനുള്ള ഡി.സി ബുക്സിന്റെ പുരസ്‌കാരം ശിവന്‍ എടമനയ്ക്ക്


കൊയിലാണ്ടി: അഗതാ ക്രിസ്റ്റിയുടെ എഴുത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഡി.സി ബുക്സ് നടത്തിയ ക്രൈം ഫിക്ഷന്‍ നോവല്‍ രചനാ മത്സരത്തില്‍ മുചുകുന്ന് സ്വദേശിയായ ശിവന്‍ എടമന രചിച്ച ‘ന്യൂറോ ഏരിയ’ മികച്ച നോവലായി തെരഞ്ഞെടുക്കപ്പെട്ടു.

സംവിധായകന്‍ ജീത്തു ജോസഫാണ് ഫലപ്രഖ്യാനം നടത്തിയത്. 50,000 രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം.

ഡോ. പി.കെ. രാജശേഖരന്‍, സി.വി ബാലകൃഷ്ണന്‍, ജി.ആര്‍ ഇന്ദുഗോപന്‍ എന്നിവരടങ്ങുന്ന സമിതിയാണ് വിജയിയെ തെരഞ്ഞെടുത്തത്. പുരസ്‌കാര വിതരണം 2021 ജനുവരി 12 ന് നടക്കും.

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മുചുകുന്ന് സ്വദേശിയായ ശിവന്‍ മലയാള മനോരമ ചില്‍ഡ്രന്‍സ് ഡിവിഷനില്‍ സീനിയര്‍ സബ് എഡിറ്ററാണ്.

ന്യൂറോ ഏരിയയ്ക്ക് പുറമേ ഡാര്‍ക്ക് നെറ്റ് (ആദര്‍ശ് എസ്), ഡോള്‍സ് ( റിഹാന്‍ റാഷിദ്, കിഷ്‌കിന്ധയുടെ മൗനം (ജയപ്രകാശ് പാനൂര്‍) എന്നീ രചനകളാണ് ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക