മുഖംമൂടി ധരിച്ച് മാരകായുധങ്ങളുമായി ആറംഗസംഘം, കുറ്റ്യാടിയിലെ റെഡിമെയ്ഡ് ഷോപ്പിലെ ഗുണ്ടാ ആക്രണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്- ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്


കുറ്റ്യാടി: കുറ്റ്യാടിയില്‍ റെഡിമെയ്ഡ് ഷോപ്പില്‍ ഗുണ്ടാ ആക്രണം. മാരകായുധങ്ങളുമായി കടയില്‍ അതിക്രമിച്ചെത്തിയ സംഘം ജീവനക്കാരനുള്‍പ്പെടെ മൂന്ന്പേരെ മര്‍ദിച്ചതായി പരാതി. കുറ്റ്യാടി തൊട്ടില്‍പ്പാലം റോഡില്‍ പ്രവര്‍ത്തിക്കുന്ന ഡി പ്ലേ ജന്റ്സ് എന്ന കടയിലാണ് ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ ആക്രമണമുണ്ടായത്. ഷോറും ജീവനക്കാരെയും വസ്ത്രം വാങ്ങാനെത്തിയവരെയും സംഘം ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു.

സംഭവത്തില്‍ മര്‍ദനമേറ്റജീവനക്കാരന്‍ അടുക്കത്ത് കെ.കെ. മുഹമ്മദ്, സാധനം വാങ്ങാനെത്തിയ നാഫി, നാജിഫ് എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുക്കത്ത് ഭാഗത്തുനിന്ന് മുഖംമൂടി ധരിച്ചെത്തിയ ആറംഗസംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. കൊന്നുകളയുമെന്ന് ഭീഷണിമുഴക്കിയാണ് ആക്രമിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.

കടയുമട റഷീദിന്റെ പരാതിയില്‍ കുറ്റ്യാടി പോലീസ് കേസെടുത്തു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.[vote]