മാലത്ത് നാരായണന്‍ സാഹിത്യ പുരസ്‌കാരത്തിന് സൃഷ്ടികള്‍ അയക്കാം


കൊയിലാണ്ടി: കീഴരിയൂരിലെ സാംസ്‌കാരിക പ്രവര്‍ത്തകനും കവിയുമായിരുന്ന മാലത്ത് നാരായണന്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തുന്ന പുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു. റാന്തല്‍ തിയേറ്റര്‍ വില്ലേജ് ഏര്‍പ്പെടുത്തുന്ന രണ്ടാമത് മാലത്ത് സ്മാരക പുരസ്‌കാരമാണിത്.

2018 ജനുവരി 1 മുതല്‍ 2020 നവംബര്‍ 30 വരെ ആദ്യ പതിപ്പായി മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന കവിതകള്‍ക്കാണ് പുരസ്‌കാരം. കൊയിലാണ്ടി താലൂക്ക് പരിധിയിലുളളവര്‍ക്കും പങ്കെടുക്കാം. പ്രായപരിധിയില്ല. കൃതികളുടെ 3 കോപ്പികള്‍ ഡിസംബര്‍ 31ന് മുമ്പായി കണ്‍വീനര്‍, പുരസ്‌കാര സമിതി, റാന്തല്‍ തിയേറ്റര്‍ വില്ലേജ്, കീഴരിയൂര്‍ പി.ഒ 673307 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 9496220203.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക