മലപ്പുറത്ത് രണ്ടരവയസുകാരിയെ വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി


മലപ്പുറം: രണ്ടുവയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ചങ്ങരം കുളത്താണ് സംഭവം. ചങ്ങരകുളം സ്വദേശി റഫീക്കിന്റെ മകള്‍ ഇശയാണ് മരിച്ചത്. കുട്ടിയോടൊപ്പം മാതാവും കിണറ്റില്‍ വീണിരുന്നു. ചികിത്സയിലുളള മാതാവിന്റെ നില ഗുരുതരമാണ്.

വീട്ടില്‍ നിന്നും അമ്മയെയും മകളെയും കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനിടെയാണ് വീടിന് സമീപത്തെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി രണ്ടുപേരെയും പുറത്തെടുത്തപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ഹസീനയുടെ ഭര്‍ത്താവ് റഫീക്ക് വിദേശത്ത് ജോലി ചെയ്തുവരികയാണ്.