മരണമുഖത്ത് നിന്ന് തെരുവു നായയ്ക്ക് മോചനം


പുളിയഞ്ചേരി: പ്ലാസ്റ്റിക് പാത്രത്തിൽ തല കുടുങ്ങിപ്പോയതിനാൽ ഒരിറ്റു വെള്ളം പോലും കുടിക്കാനാവാതെ ഒട്ടിയ വയറുമായി ജീവനു വേണ്ടി ഓടി നടന്ന തെരുവ് നായയ്ക്ക് ഒടുവിൽ രക്ഷകരായി ഒരു കൂട്ടം ചെറുപ്പക്കാരെത്തി. കഴിഞ്ഞ ഒരാഴ്ചയായി പുളിയഞ്ചേരിയിലെ പ്രദേശവാസികളെ സങ്കടപ്പെടുത്തിയ കാഴ്ചയായിരുന്നു ഇത്.

അബദ്ധവശാൽ പ്ലാസ്റ്റിക് പാത്രത്തിൽ തലകുടുങ്ങി പോയ നായ അതിനു ശേഷം ആളുകളുടെ സാമീപ്യം അറിഞ്ഞാൽ പിന്നെ ഭയാർത്ഥമുള്ള ഓട്ടത്തിലായിരുന്നു. അതിനാൽ രക്ഷാപ്രവർത്തനവും ദുഷക്കരമായിരുന്നു. ഒടുവിൽ ഇന്നലെ മണിക്കൂറുകൾ നീണ്ട ഓട്ടത്തിനൊടുവിലാണ് രക്ഷാപ്രവർത്തനം പൂർത്തിയായത്.

പുളിയഞ്ചേരി കെ.ടി.എസ് വായനശാല യുവജന വിഭാഗം പ്രവർത്തകരായ അമൽ വിഷ്ണു, അരുൺലാൽ, അഭിനന്ദ്, ഷഹനാബ്, അവിനാശ്, നിജിൻ, അക്ഷയ്, ശരത് വലിയാട്ടിൽ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

സഹജീവി സ്നേഹത്തിൻ്റെ പകരം വെയ്ക്കാനില്ലാത്ത മാതൃക തീർക്കുകയാണ് ഈ യുവത്വം.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക