ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മകളെ ഫെയ്‌സ് ബുക്കിലൂടെ അധിക്ഷേപിച്ച യുവാവിനെതിരേ പരാതി നല്‍കി


മേപ്പയ്യൂര്‍: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മകളെ ഫെയ്‌സ് ബുക്കിലൂടെ അധിക്ഷേപിച്ച യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കി. പേരാമ്പ്ര സ്വദേശി അജ്‌നാസിനെതിരേ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.കെ. സജീവനാണ് മേപ്പയ്യൂര്‍ സി.ഐ.യ്ക്ക് പരാതി നല്‍കിയത്.

ബാലികാ ദിനത്തിൽ മകളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. അതിനടിയിൽ മോശം കമന്റ് ഇട്ടതാണ് പരാതിക്ക് ആധാരം.

സ്ത്രീകളെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന ഇത്തരം സമൂഹവിരുദ്ധര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാത്രിയാണ് പരാതി നല്‍കിയതെന്നും അതിനാല്‍ കേസെടുത്തിട്ടില്ലെന്നും മേപ്പയ്യൂര്‍ പോലീസ് അറിയിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക