ബി.ജെ.പി ബൂത്ത് ഏജന്റിന്റെ ബൈക്കിന് തീയിട്ടു


പയ്യോളി: അയനിക്കാട് 24-ാം മൈൽസിൽ എച്ചിലാട്ട് കുനീമ്മൽ പ്രമോദിന്റെ പാഷൻ പ്രൊ ബൈക്കാണ് ഇന്ന് പുലർച്ചെ ഒരുമണിയോടെ അഗ്‌നിക്കിരയാക്കിയത്. വീട്ടിലേക്കുള്ള ഇടവഴിയിലാണ് ഇയാൾ സ്ഥിരമായി ബൈക്ക് നിർത്തിയിടാറുള്ളത്. ഇവിടെ നിന്നും എടുത്ത് കൊണ്ടുപോയി അമ്പത് മീറ്റർ അകലെ റോഡിന്റെ നടുവിലിട്ടാണ് ബൈക്ക് കത്തിച്ചത്. അടുത്ത വിട്ടുകാർ അറിയിച്ചപ്പോഴാണ് പ്രമോദ് സംഭവം അറിഞ്ഞത്. കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ പ്രമോദ് ബി.ജെ.പിയുടെ ബൂത്ത് ഏജൻറായി പ്രവർത്തിച്ചിട്ടുണ്ട്.

പയ്യോളി പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവശേഷം രണ്ട് പേർ ബൈക്കിൽ പോകുന്നത് ശ്രദ്ധയിൽ പെട്ടതായി സമീപവാസികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. രാഷ്ട്രീയ വിരോധമാണോ അക്രമത്തിന് പിന്നിൽ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക