കൊയിലാണ്ടിയിൽ ബി.ജെ.പി പ്രവര്‍ത്തകനെ ആക്രമിച്ച സംഭവം; പിന്നില്‍ സി.പി.ഐ.എം എന്ന് ബിജെപി


കൊയിലാണ്ടി: ബി.ജെ.പി പ്രവര്‍ത്തകനായ മീത്തലെ അത്തിശ്ശേരി സജിനേഷിനെ വെട്ടി പരിക്കേല്‍പ്പിച്ചതില്‍ ബി.ജെ.പി കൊയിലാണ്ടി മണ്ഡലം ശക്തമായി പ്രതിഷേധിച്ചു. ആക്രമണത്തിന് പിന്നില്‍ സി.പി.ഐ.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് ജയ്കിഷ് എസ്സ്.ആര്‍ ആരോപിച്ചു.

ഇന്നലെ രാത്രി 12 മണിക്ക് വിയ്യൂരുള്ള വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങി വരികയായിരുന്ന സജിനേഷിനെ ഒരു സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയും തലക്ക് ഇരുമ്പ് വടികൊണ്ട് അടിക്കുകയുമായിരുന്നു. പരിക്കേറ്റ സജിനേഷ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.

ബി.ജെ.പി കൊയിലാണ്ടി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി മാരായ കെ.വി സുരേഷ്, ഉണ്ണികൃഷ്ണന്‍ മുത്താമ്പി, ജില്ലാ ട്രഷറര്‍ വി.കെ ജയന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം വായനാരി വിനോദ് ,അഡ്വ വി സത്യന്‍ എന്നിവര്‍ യോഗത്തില്‍സംസാരിച്ചു. കൊയിലാണ്ടി നഗരത്തില്‍ ബി.ജെ.പി പ്രതിഷേധ പ്രകടനവും നടത്തി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക