ബാലന്‍മാസ്റ്റര്‍ മെമ്മോറിയല്‍ ചെസ്സ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു


കൊയിലാണ്ടി: കൊടക്കാട്ടുംമുറി വീവണ്‍ ലൈബ്രറി ആന്‍ഡ്‌ കലാസമിതിയുടെ ആഭിമുഖ്യത്തില്‍ മൂന്നാമത് ബാലന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ചെസ്സ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രജില.സി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.

സീനിയര്‍ വിഭാഗത്തില്‍ സുജിത്ത്കര്‍ ജേതാവായി. ഒ.ടി.അനില്‍ കുമാര്‍ രണ്ടാംസ്ഥാനവും. ഇര്‍ഷാദ് മൂന്നാം സ്ഥാനവും നേടി. ബഷീര്‍.പി.വി, സുധീര്‍.എം.കെ, ദിനേശന്‍.എം, ഹാരിസ്.എന്‍.കെ ശ്രീജിത്ത്.കെ.വി, സുനില്‍ കുമാര്‍, ഗിരീഷ് എന്നിവര്‍ യഥാക്രമം 4 മുതല്‍ 10 വരെയുള്ള സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

അണ്ടര്‍ 15 വിഭാഗത്തില്‍ സത്യജിത്ത് ജേതാവായി. ഋതിക.കെ.എന്‍ രണ്ടാംസ്ഥാനവും, ഹിരണ്‍ കൃഷ്ണ മൂന്നാം സ്ഥാനവും നേടി. വിനീഷ്.കെ, ശ്രീജിത്ത്.കെ.വി, സുഗില്‍.കെ തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക