ബസ് കേടായതിനെ തുടർന്ന് താമരശ്ശേരി ചുരത്തിൽ വൻ ഗതാഗത കുരുക്ക്


താമരശേരി: താമരശേരി ചുരത്തില്‍ രാവിലെ മുതല്‍ വന്‍ ഗതാഗതക്കുരുക്ക്. ബംഗലൂരുവിലേക്ക് പോയ ബസ് ആറാം വളവില്‍ കേടായതാണ് കാരണം. അടിവാരം മുതല്‍ വ്യൂപോയിന്റ് വരെ വാഹനങ്ങളുടെ നീണ്ടനിരയാണ്. ക്രിസ്മസ്, ന്യുഇയര്‍ ആഘോഷങ്ങള്‍ക്കായി ഇതുവഴിയുള്ള സഞ്ചാരികളുടെ വാഹനങ്ങള്‍ കൂടിയതും തിരക്ക് വര്‍ധിപ്പിച്ചു. കേടായ ബസ് വളവില്‍ നിന്ന് നീക്കിയാല്‍ മാത്രമേ വാഹനങ്ങള്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയൂ.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക