ബയോഫ്ലോക്ക് മത്സ്യകൃഷി വിളവെടുത്തു


മൂടാടി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മൂടാടി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ആരംഭിച്ച ബയോഫ്ലോക്ക് മത്സ്യകൃഷി വിളവെടുത്തു. തൈക്കേടത്ത് സജീവന്റെ വീട്ടുവളപ്പിലാണ് മത്സ്യകൃഷി ആദ്യം തുടങ്ങിയത്.

പഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാര്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യം സ്ഥിരം സമിതി അദ്ധ്യക്ഷ എം പി അഖില അദ്ധ്യക്ഷയായി. വാര്‍ഡംഗം കെ പി ലത, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് ചുരുങ്ങിയ ചെലവിൽ വീട്ടുമുറ്റത്ത് നടത്താവുന്ന ബയോഫ്ലോക്ക് മത്സ്യകൃഷി കുഫോസിലെ ശാസ്ത്രജ്ഞയായ ഡോ.ദേവികപിള്ള വികസിപ്പിച്ചത്. ബാക്ടീരിയ പോലുള്ള സൂക്ഷ്മ ജീവികളെ ഉപയോഗപ്പെടുത്തിയുള്ള മത്സ്യകൃഷി രീതിയാണ് ബയോഫ്ലോക്ക്. ടാങ്കിൽ ഈ സൂക്ഷ്മ ജീവികളെ നിക്ഷേപിക്കും. കൊടുക്കുന്ന തീറ്റയിൽ നിന്ന് പ്രോട്ടീനെടുത്ത് മീനുകൾ തള്ളുന്ന നൈട്രജനെ ഇവമൈക്രോബിയൽ പ്രോട്ടീനുകളാക്കി മാറ്റും. ഈ സൂക്ഷ്മജീവികളെ മീനുകൾക്ക് കഴിക്കാം. അങ്ങനെ വെള്ളത്തിൽ മാലിന്യമടിയില്ല. വിളവെടുപ്പ് വരെ വെള്ളം മാറ്റേണ്ട. പിലോപ്പിയ ആണ് ഈ കൃഷിക്ക് ഏറ്റവും അനുയോജ്യമായ മത്സ്യം.’


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക