ഫോട്ടോ കോണ്ടസ്റ്റ്, ഗ്രാമോത്സവം പരിപാടികളുടെ വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു


അയനിക്കാട്: എന്റെ ഗ്രാമം അയനിക്കാട് വാട്‌സാപ്പ് കൂട്ടായ്മ സംഘടിപ്പിച്ച ഫോട്ടോ കോണ്ടസ്റ്റ്, ഗ്രാമോത്സവം പരിപാടികളുടെ വിജയികള്‍ക്കുള്ള സമ്മാനദാനം നല്‍കി. പയ്യോളി മുന്‍സിപ്പാലിറ്റി 9ാം ഡിവിഷന്‍ കൗണ്‍സിലര്‍ അന്‍വര്‍ കായിരി കണ്ടിയാണ് സമ്മാനദാനം നിര്‍വ്വഹിച്ചത്

ചടങ്ങില്‍ ഷജില്‍ കുണ്ടാടേരി അധ്യക്ഷനായിരുന്നു. കെ.പി.ഗിരീഷ് കുമാര്‍ സ്വാഗതവും അനീഷ് നന്ദിയും പറഞ്ഞു. അഡ്മിന്‍ പാനല്‍ അംഗങ്ങളായ ലാല്‍ജിത്ത്, ശ്രീജിത്ത്, അതുല്‍ രാജ് എന്നിവര്‍ സംസാരിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തില്‍ പരിമിതമായ ആളുകളെ ഉള്‍പ്പെടുത്തിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക