ഫണ്ട് വെട്ടിക്കുറച്ചതിനെതിരെയുള്ള പ്രമേയം തള്ളി


കൊയിലാണ്ടി: തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ വിഹിതത്തില്‍ വന്‍ വര്‍ദ്ധനവ് വരുത്തിയതായി ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തില്‍ അവകാശപ്പെട്ടിരിക്കെ അധികാരം ജനങ്ങളിലേക്ക് എന്ന മുദ്രാവാക്യം മുഴക്കി അധികാരം കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി തദ്ധേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് വിഹിതം വലിയ തോതില്‍ വെട്ടികുറച്ച് പ്രാദേശിക സര്‍ക്കാറിനെ നക്കി കൊല്ലുന്ന പ്രവണതയ്‌ക്കെതിരെ നഗരസഭ കൗണ്‍സിലില്‍ മുസ്ലിം ലീഗ് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ വി.പി.ഇബ്രാഹിം കുട്ടിയും പി.രത്നവല്ലിടീച്ചറും പ്രമേയം അവതരിപ്പിച്ചു. പ്രമേയം നഗരസഭ ചെയര്‍പേഴ്‌സണ്‍ വോട്ടിനിട്ടു തള്ളി.

2020- 21 പദ്ധതിയില്‍ 600ഓളം പദ്ധതികളില്‍ അന്‍പത് ശതമാനം പദ്ധതികളെ പൂര്‍ത്തിയായിട്ടുള്ളു. നിരവധി പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നാല്‍ കോടിക്കണക്കിനു രൂപ നഗരസഭയ്ക്ക് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവുമെന്ന് ചൂണ്ടി കാട്ടിയിട്ടും പ്രമേയം തള്ളിയത് രാഷ്ട്രീയ പ്രേരിതമാണെന്നും ഇത് നഗരസഭയിലെ ജനങ്ങളോടു കാട്ടുന്ന അനീതിയാണെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു.

കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ.സത്യന്‍, സെക്രട്ടറി സുരേഷ്, കൗണ്‍സിലര്‍മാരായ പി.രത്‌ന വല്ലിടീച്ചര്‍, വി.പി.ഇബ്രാഹിംകുട്ടി, കെ.എം.നജീബ്, .എ.അസീസ്, വല്‍സരാജ് കേളോത്ത്, ജമാല്‍ മാസ്റ്റര്‍, വി.വി. ഫക്രുദ്ധീന്‍ മാസ്റ്റര്‍, രജീഷ് വെങ്ങളത്തു കണ്ടി, പി.പി.ഫാസില്‍, , ഇ.കെ.അജിത്ത്, കെ.ടി.രമേശന്‍, കെ.വൈശാഖ്, , തുടങ്ങിയവര്‍ സംസാരിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക