പ്രീ പ്രൈമറി ജീവനക്കാര്‍ ഡിഡിഇ ഓഫീസ് ധര്‍ണ്ണ നടത്തി


കോഴിക്കോട്: കേരള സ്റ്റേറ്റ് പ്രീ പ്രൈമറി ടീച്ചേഴ്‌സ് അസോസിയേഷന്റെ (കെ എസ് പി പി ടി എ) നേതൃത്വത്തില്‍ ഡിഡിഇ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. ജീവനക്കാരുടെ തസ്തിക സൃഷ്ടിച്ച് ശമ്പള സ്‌കെയില്‍ അനുവദിക്കുക, എയ്ഡഡ് സ്‌കൂളിലെ അധ്യാപികമാര്‍ക്കും, ആയമാര്‍ക്കും ഓണറേറിയം അനുവദിക്കുക, പെന്‍ഷന്‍ പ്രായം നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ധര്‍ണ ഡി വൈ എഫ് ഐ സംസ്ഥാന ജോ.സെക്രട്ടറി വി വസീഫ് ഉദ്ഘാടനം ചെയ്തു.

പ്രീ പ്രൈമറിയില്‍ 2012 ന് ശേഷം ജോലി ചെയ്യുന്നവര്‍ക്ക് നിലവില്‍ അംഗീകാരമില്ല. ആയിരക്കണക്കിന് പേരാണ് ഇങ്ങനെ ജോലി ചെയ്യുന്നത്. അവര്‍ക്ക് അംഗീകാരം നല്‍കി ഓണറേറിയം അനുവദിക്കണമെന്നും ധര്‍ണ്ണയില്‍ ആവശ്യപ്പെട്ടു. എന്‍ ഉഷ, വി പി രാജീവന്‍, ബിന്ദു കെ.വി, അജിത എം, ഷമീന കെ, ഷീബ തുടങ്ങിയവര്‍ സംസാരിച്ചു. ധര്‍ണ്ണയില്‍ കേരള സ്റ്റേറ്റ് പ്രീ പ്രൈമറി ടീച്ചേഴ്‌സ് അസോസിയേഷന്റെ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക