പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടിയില്‍ പങ്കെടുത്തതില്‍ കെപിസിസി സെക്രട്ടറിക്കെതിരെ പരാതി


കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടിന്റെ അണിചേരുക എന്ന പരിപാടിയില്‍ പങ്കെടുത്ത കെപിസിസി സെക്രട്ടറിക്കെതിരെയും കോഴിക്കോട് യുഡിഎഫ് ജില്ലാ ചെയര്‍മാനെതിരെയും പരാതി. കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലാണ് കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാട്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍ എന്നിവര്‍ പങ്കെടുത്തത്. ഇവര്‍ക്കെതിരെയുളള പരാതി കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരാണ് നല്‍കിയത്.

ഇഡി ആര്‍എസ്എസിന്റെ ചട്ടുകമാവരുതെ മുദ്രാവാക്യമുയര്‍ത്തിയ പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച പരിപാടിയിലാണ് ഇവര്‍ പങ്കെടുത്തത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയതിന്റെ പേരില്‍ തന്നെ വിമര്‍ശനമുയരുന്ന സാഹചര്യത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനൊപ്പം ‘അണിചേരുക’ എന്ന പരിപാടിയില്‍ സത്യന്‍ കടിയങ്ങാട്, കെ. ബാലനാരായണന്‍ ഇവര്‍ പങ്കെടുത്തത് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ പ്രതിഷേധമാണുണ്ടാക്കിയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക