പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് ഭവന നിർമ്മാണത്തിനുള്ള സാമ്പത്തിക സഹായ വിതരണം നാളെ


പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ 2014-15 വർഷത്തെ പട്ടികജാതി വിഭാഗത്തിൽ പെട്ട പി.എം.എ.വൈ ഗുണഭോക്താക്കൾക്കുള്ള സാമ്പത്തിക സഹായ വിതരണം നാളെ നടക്കും. രാവിലെ 11 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ചാണ് തുക വിതരണം നടക്കുക.

പദ്ധതിയിലേക്കായി ഒരു ലക്ഷം രൂപ അധിക തുകയായി പട്ടികജാതി ക്ഷേ വകുപ്പ് അനുവദിച്ചിരുന്നു. നിശ്ചിത സമയത്ത് ഭവനനിർമാണം പൂർതീകരിക്കാൻ കഴിയാതെ വന്നതിനാൽ 72 ഗുണഭോക്താക്കൾക്ക് ഈ തുക പൂർണമായും ലഭിച്ചിരുന്നില്ല. 50,000, ഒരു ലക്ഷം എന്നിങ്ങനെ 53,95000 രൂപയാണ് ഇവർക്ക് ലഭിക്കാനുണ്ടായിരുന്നത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വകുപ്പുമന്ത്രി കെ.രാധാകൃഷ്ണന് നൽകിയ നിവേദനത്തെ തുടർന്ന് ഈ തുക വീണ്ടും അനുവദിച്ചു. ഈ തുകയുടെ വിതരണമാണ് നാളെ നടക്കുക.