പേരാമ്പ്ര പൈതോത്ത് റോഡില്‍ വെച്ച് യുവതിയുടെ ഒരുപവന്റെ സ്വര്‍ണ്ണ ബ്രേസ്‌ലെറ്റ് നഷ്ടപ്പെട്ടു: സി.സി.ടി.വി ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ( Watch Video)


പേരാമ്പ്ര: പേരാമ്പ്ര പൈതോത്ത് റോഡില്‍ വെച്ച് യുവതിയുടെ ഒരു പവന്റെ സ്വര്‍ണ്ണ ബ്രേസ്‌ലെറ്റ് നഷ്ടപ്പെട്ടതായി പരാതി. കല്ലോട് സ്വദേശി ബിജോയിയുടെ ഭാര്യയുടേതാണ് ആഭരണം. ജനുവരി പതിനഞ്ചാം തിയ്യതി രാവിലെ പൈതോത്ത് റോഡിലെ പ്രഭ മെഡിക്കല്‍സിന് സമീപത്തു നിന്നാണ് ബ്രേസ്‌ലെറ്റ് നഷ്ടമായത്.

മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് വാങ്ങി സമീപത്ത്  നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ കയറുന്നതിനിടയില്‍ അഴിഞ്ഞു വീഴുകയായിരുന്നു. ബ്രേസ്‌ലേറ്റ് നഷ്ടപ്പെട്ടെന്ന് മനസിലായ ഉടനെ തിരിച്ചെത്തി പരിശോധന നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പേരാമ്പ്ര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

കടകളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് സംഭവ സമയത്ത് അതുവഴി കടന്നുപോയ യാത്രക്കാരന്‍ ബ്രേസ്‌ലെറ്റ് എടുക്കുന്നത് കാണാം. ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ആളെ മനസ്സിലായവര്‍ 9497313865 എന്ന നമ്പറില്‍ ബന്ധപ്പെടുക.