പേരാമ്പ്രയില്‍ പൊതു കിണർ ഇടിഞ്ഞ് താഴ്ന്നു


പേരാമ്പ്ര:പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ കൈപ്രം എടക്കണ്ടി മീത്തൽ പൊതു കിണർ ഇടിഞ്ഞ് താഴ്ന്നു. ഇന്നലെ കാലത്ത് വെള്ളം കോരാനായി എത്തിയ സ്ത്രീകളാണ് കിണറിന്റെ ഭാഗങ്ങൾ ഇടിഞ്ഞ നിലയിൽ കണ്ടത്. ഇന്നലെ വൈകിട്ട് പ്രദേശത്ത് മഴ ചെയ്തിരുന്നു, ഇത് കാരണമാണ് കിണർ ഇടിഞ്ഞതെന്ന് കരുതുന്നു.

ചെങ്കല്ല് ഉപയോഗിച്ച് കെട്ടിയ ഭാഗങ്ങാളാണ് കിണറ്റിലേക്ക് പതിച്ചത്. ആൾമറയും മറ്റും കിണറിലേക്ക് പതിച്ചു. കിണറിന് 15 മീറ്ററോളം ആഴമുണ്ട്. വർഷങ്ങൾക്ക് മുമ്പ് പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി നിർമ്മിച്ചതാണ് ഈ പൊതു കിണർ. ഒരു സാംബവ കുംടുംബവും പട്ടികജാതി കുടുംബങ്ങളും ഉൾപ്പെടെ 20 ഓളം കുടുംബങ്ങൾ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറാണിത്. ഗ്രാമപഞ്ചായത്ത് കഴിഞ്ഞ വർഷവും ശുചീകരണം നടത്തിയിരുന്നു.

പഞ്ചായത്ത് പ്രസിഡന്റ് വി. കെ പ്രമോദ്, അംഗം റസ്മിന തങ്കേക്കണ്ടി, ബ്ലോക്ക് പഞ്ചായത്തംഗം പി.ടി അഷറഫ്, മുൻ ഗ്രാമ പഞ്ചായത്തംഗം അബ്ദുറഹ്മാൻ പുത്തൻപുരയിൽ എന്നിവർ സ്ഥലം സന്ദർശിച്ചു


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക