പേരാമ്പ്രയില്‍ റോഡ് ഷോയുമായി എപി അബ്ദുള്ളക്കുട്ടി


പേരാമ്പ്ര: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പേരാമ്പ്രയില്‍ റോഡ് ഷോ നടത്തി ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്​ദുള്ളക്കുട്ടി . പേരാമ്പ്ര ചെമ്പ്ര റോഡ് ജങ്​ഷനില്‍നിന്നാരംഭിച്ച റോഡ് ഷോ മാര്‍ക്കറ്റ് പരിസരത്ത് സമാപിച്ചു. പേരാമ്പ്ര പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലെയും ബ്ലോക്ക്, ജില്ല ഡിവിഷന്‍ എന്‍.ഡി.എ സ്ഥാനാർഥികളെയും അണിനിരത്തിയായിരുന്നു ദേശീയ ഉപാധ്യക്ഷന്‍റെ റോഡ് ഷോ.

ബി.ജെ.പി പേരാമ്പ്ര മണ്ഡലം പ്രസിഡൻറ്​ വി.സി. ബിനീഷ്, യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ കെ. അനൂപ്, ബി.ജെ.പി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.എം. ഷിബി, രാഗേഷ് തമ്മല്‍, എ. ബാലചന്ദ്രന്‍, കെ. രാഘവന്‍ പഞ്ചായത്ത് പ്രസിഡൻറ്​ കെ.എന്‍. വിനു, ഇ.കെ. സുബീഷ്, ശ്രീജിത്ത് കല്ലോട്, ടി.പി. രാജേഷ്, പി. ബിജു കൃഷ്​ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.