പൂക്കാട് കുഞ്ഞികുളങ്ങര ക്ഷേത്രോത്സവത്തിന് കൊടിയേറി


ചേമഞ്ചരി: പൂക്കാട് കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്രത്തിലെ വില്ല് എഴുന്നള്ളിപ്പ് മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം മേല്‍ശാന്തി അരിയാക്കില്‍ പെരികമന ദാമോദരന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം നല്‍കി. ഊരാളന്മാരായ പൈങ്ങാടന്‍ ശിവന്‍ ചെട്ട്യാര്‍, കാഞ്ഞിരക്കണ്ടി ദേവദാസന്‍, ക്ഷേത്രം കമ്മറ്റി പ്രസിഡന്റ് പി.പി.രാമചന്ദ്രന്‍ ,നടുവീട്ടില്‍ ഭാസ്‌ക്കരന്‍ ചെട്ട്യാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ജനുവരി 15ന് ഉച്ചശീവേലി എഴുന്നള്ളിപ്പും വില്ല് എഴുന്നള്ളിപ്പും നടക്കും. ചടങ്ങ് മാത്രമാണ് നടക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ച അഞ്ചിന് തന്ത്രി ബ്രഹ്മശ്രീ പാതിരിശ്ശേരി ശ്രീകുമാരന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ മഹാഗണപതി ഹോമം നടക്കും. ശനിയാഴ്ച എണ്ണയാട്ട കലശത്തോടെ ക്ഷേത്രോത്സവം സമാപിക്കും.