പുല്ലരിയാന്‍ പോയ സ്ത്രീയെ കാട്ടുപന്നി ഇടിച്ചുവീഴ്ത്തി; കയ്യില്‍ കടിച്ചു; സംഭവം കോടഞ്ചേരിയില്‍


കോടഞ്ചേരി: പശുവിന് പുല്ല് അരിയാന്‍ പോയ സ്ത്രീയെ കാട്ടുപന്നി ആക്രമിച്ചു. ശാന്തിനഗര്‍ കുറ്റൂരില്‍ ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.

ചിറ്റാട്ടുകുഴിയില്‍ ഷാജുവിന്റെ ഭാര്യ ജെസി (48) നാണ് പരിക്കേറ്റത്. കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിലത്തുവീണ ജെസിയുടെ കയ്യില്‍ പന്നി കടക്കുകയും ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ജെസി.

[vote]