പാലക്കാട്ട് ദുരഭിമാനക്കൊല; യുവാവിനെ വെട്ടികൊന്നു


പാലക്കാട്: പാലക്കാട് തേങ്കുറിശ്ശിക്ക് സമീപം ജാതി മാറി പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ വെട്ടികൊന്നു. അനീഷ് (28) ആണ് മരിച്ചത്. കൊലയ്ക്കു പിന്നില്‍ പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനുമാണ്. പ്രഭുകുമാര്‍, സുരേഷ് എന്നിവരെ കോയമ്പത്തൂരില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.

വെളളിയാഴ്ച രാത്രിയാണ് ഭാര്യ ഹരിതയുടെ പിതാവ് പ്രഭുകുമാറും അമ്മാവന്‍ സുരേഷും ചേര്‍ന്ന് അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. സഹോദരന്‍ അരുണിനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന യുവാവിനെ വണ്ടി തടഞ്ഞ് വെച്ച് ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച സഹോദരന്‍ അരുണിനെയും ആക്രമിക്കാന്‍ ശ്രമിച്ചു. ഉടനെ വെട്ടേറ്റ അനീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മൂന്നുമാസം മുമ്പായിരുന്നു ഹരിതയും അനീഷും പ്രണയിച്ച് വിവാഹിതരായത്. അനീഷിന് ഭീഷണിയുണ്ടാതായും പോലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും കൊല്ലപ്പെട്ട അനീഷിന്റെ അച്ഛന്‍ അറുമുഖന്‍ വെളിപ്പെടുത്തി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക