പാചകവാതക വില ഉയര്‍ന്ന്‌ ഉയര്‍ന്ന്…ഡിസംബറിലെ റെക്കോര്‍ഡ് വിലയിലേക്ക്


തിരുവനന്തപുരം: പാചകവാതക വില വീണ്ടും കൂടി. ഈ മാസം ഇത് രണ്ടാംതവണയാണ് പാചകവാതക വില കൂടുന്നത്. ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 50 രൂപ കൂടി 701 രൂപയായി ഉയര്‍ന്നു. വാണിജ്യ പാചകവാതക സിലിണ്ടറിന് 37 രൂപയും കൂടി.

ഇതോടെ പാചക വാതകത്തിന്റെ വില 1330 രൂപയായി.കഴിഞ്ഞയാഴ്ചയും 100 രൂപാവീതം വില വര്‍ധിപ്പിച്ചിരുന്നു. പാചക വിലവര്‍ധനവിനെതിരെ വലിയരീതിയിലുളള വിമര്‍ശനങ്ങള്‍ നേരിടുന്നതിന് പിന്നാലെയാണ് വീണ്ടും വിലവര്‍ധനവുണ്ടായിരിക്കുന്നത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക