പള്ളിക്കരയില്‍ തെരുവുനായ ശല്യം; നാല് പേര്‍ക്ക് കടിയേറ്റു


തിക്കോടി: പള്ളിക്കരയില്‍ നാല് പേരെ തെരുവുനായ കടിച്ചു. സജീവന്‍ പൂവോളി, കുഞ്ഞികൃഷ്ണന്‍ ചെല്ലോനാരി, ഇല്ലിക്കല്‍ പത്മനാഭന്‍, കുനിക്കുതാഴെ സിദ്ധാര്‍ത്ഥ് എന്നിവര്‍ക്കാണ് കടിയേറ്റത്.

കടിയേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തെരുവുനായ ശല്യം കുറയ്ക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് തിക്കോടി പഞ്ചായത്ത് അംഗം ശ്രീലക്ഷ്മി പറഞ്ഞു.

ചേതനമുക്കിലെ ഇറച്ചിക്കടയ്ക്ക് സമീപത്തു നിന്നാണ് രണ്ടു പേര്‍ക്ക് കടിയേറ്റത്. പേപ്പട്ടിയാണ് ഇവരെ കടിച്ചതെന്നാണ് സംശയം.

കൊയിലാണ്ടി ന്യൂസിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ..

https://chat.whatsapp.com/J0QR3Wo1v4VGhnE5plcCek