പന്തീരാങ്കാവ് ജ്വല്ലറിയില്‍ പട്ടാപകല്‍ മോഷണം


കോഴിക്കോട്: പന്തീരാങ്കാവ് കെ.കെ ജ്വല്ലറിയില്‍ നിന്ന് ബൈക്കിലെത്തിയ യുവാവ് സ്വര്‍ണമാലകളുമായി കടന്നു. തിങ്കളാഴ്ച പകല്‍ രണ്ടിനാണ് സ്വര്‍ണകവര്‍ച്ച നടന്നത്. ഒന്നരപവന്‍ മാല അന്വേഷിച്ചാണ് യുവാവ് ജ്വല്ലറിയിലെത്തിയത്.

രണ്ടു മാലകള്‍ കാണിച്ചു കൊടുക്കുന്നതിനിടയിൽ തട്ടിപറിച്ച് ഓടുകയായിരുന്നു. മൂന്നരപവന്റെ മാലയുമായാണ് കടന്നുകളഞ്ഞത്. ഉടമ കെ. കെ രാമചന്ദ്രന്‍ പിന്നാലെ ഓടിപ്പിടിച്ചെങ്കിലും ഇയാള്‍ കുതറി ഓടുകയായിരുന്നു. രണ്ടാമതും പിടിക്കാനുളള ശ്രമത്തിനിടെ രാമചന്ദ്രന്‍ നിലത്തുവീണു. ഈ സമയത്ത് പുറത്ത് ബൈക്കിലൊരാള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ബൈക്ക് അതിവേഗം ഓടിച്ച് ഇരുവരും സ്ഥലംവിട്ടു. സംഭവം കണ്ട് നാട്ടുകാര്‍ ഓടികൂടിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. മാസ്‌ക് ധരിച്ചിരുന്നതിനാല്‍ മുഖം വ്യക്തമല്ലെന്നും ഉടമ പറഞ്ഞു.

ജ്വല്ലറിയില്‍ ജീവനക്കാര്‍ ഉച്ചഭക്ഷണം കഴിക്കാന്‍ പോയ സമയത്തായിരുന്നു സംഭവം. സമീപത്തെ സിസിടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു. പന്തീരാങ്കാവ് പോലീസ് കേസെടുത്തു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക