‌പതാകദിനം ആചരിച്ചു


കൊയിലാണ്ടി: കേരള എന്‍ജിഒ യൂണിയന്‍ 57 -ാമത് സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് കൊയിലാണ്ടി ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പതാകദിനം ആചരിച്ചു. കൊയിലാണ്ടി ഏരിയയിലെ 20 ഓഫീസ് കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി. മിനി സിവില്‍സ്‌റ്റേഷനില്‍ ഏരിയ സെക്രട്ടറി എക്‌സ്.ക്രിസ്റ്റിദാസ് പതാക ഉയര്‍ത്തി.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.പി ജിതേഷ് ശ്രീധര്‍ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളില്‍ കെ. മിനി, കെ. ബൈജു, പി.കെ അനില്‍ കുമാര്‍, ഇ.ഷാജു, എന്‍.കെ സുജിത്ത്, കെ. രജീഷ്, എസ്.കെ ജെയ്‌സി, കെ.വി നിഷ, ഇ.കെ രാജീവ്, വി.കെ കൃഷ്ണന്‍, പി. കെ ജാരിസ്, പി. ശ്രീലേഷന്‍, പി. ഗിരീഷ് കുമാര്‍, പി. അനിലേഷ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക