പഠിപ്പുമുടക്ക് ആഹ്വാനം ചെയ്‌തെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരും യൂത്ത് ലീഗ് പ്രവര്‍ത്തകരും ഏറ്റുമുട്ടി; വടകര എം.യു.എം ഹയര്‍സെക്കണ്ടറി സ്‌കൂളിനു മുന്നില്‍ സംഘര്‍ഷം


വടകര: എം.യു.എം ഹയര്‍ സെക്കണ്ടറി സ്‌കൂളിനു മുന്നില്‍ സംഘര്‍ഷം. ഇടുക്കി എഞ്ചിനിയറിങ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്‌തെങ്കിലും എം.യു.എം സ്‌കൂള്‍ പതിവുപോലെ പ്രവര്‍ത്തിച്ചിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ട എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സ്‌കൂളിലെത്തിയപ്പോള്‍ ഗേറ്റിനു മുന്നില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. പൊലീസ് എത്തി ഇരുകൂട്ടരെയും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആളുകള്‍ പിന്മാറാന്‍ കൂട്ടാക്കിയില്ല. ഇതോടെ ലാത്തിവീശി.