നിലമ്പൂരില്‍ ഫയര്‍ഡാന്‍സിനിടെ തീപടര്‍ന്ന് യുവാവിന്റെ മുഖത്തും നെഞ്ചിനും പൊളളലേറ്റു; വീഡിയോ കാണാം


മലപ്പുറം: നിലമ്പൂരില്‍ ഫയര്‍ഡാന്‍സിനിടെ യുവാവിന് പൊള്ളലേറ്റു. നിലമ്പൂരില്‍ നടന്ന പാട്ടുത്സവം പരിപാടിക്കിടെയായിരുന്നു സംഭവം. ഫയര്‍ഡാന്‍സ് അവതരിപ്പിക്കുന്നതിനിടെ തംബോലം ഡാന്‍സ് ടീമിലെ സജിക്കാണ് സാരമായി പൊള്ളലേറ്റത്.

മണ്ണെണ്ണ വായിലൊഴിച്ച് തീയിലേക്ക് തുപ്പുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. അപകടത്തില്‍ സജിയുടെ മുഖത്തും നെഞ്ചിലുമാണ് പൊള്ളലേറ്റത്. ഉടന്‍തന്നെ വേദിയിലുണ്ടായിരുന്നവരും സംഘാടകരും ഓടിയെത്തി തീയണയ്ക്കുകയായിരുന്നു.

യുവാവിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. നിലമ്പൂരിലെ വ്യാപാരികളും നഗരസഭയും ചേര്‍ന്നാണ് പാട്ടുത്സവം സംഘടിപ്പിച്ചത്.