നാദാപുരത്ത് തെരെഞ്ഞെടുപ്പിനിടെ സംഘര്‍ഷം


നാദാപുരം:നാദാപുരത്തെ ചിയ്യൂരില്‍ യുഡിഎഫ് പ്രവര്‍ത്തകരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. കൂട്ടംകൂടി നിന്നവരെ പിരിച്ചുവിടാനുളള ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ബൂത്തിനടുത്ത് കൂട്ടംകൂടി നിന്ന പ്രവര്‍ത്തകരെ പിരിഞ്ഞുപോകാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാവാത്തതോടെ ലാത്തിവീശി പോലീസ് വിരട്ടിയോടിക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പോലീസിനു നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു.കല്ലേറില്‍ മൂന്ന് പോലീസ് വാഹനത്തിന്റെ ചില്ല് തകര്‍ന്നപ്പോഴാണ് പോലീസ് ഗ്രനേഡ് പ്രയോഗിച്ചത്.