നാട്ടിലെ കുടിവെളള പ്രശ്‌നം പരിഹരിക്കാനാവാത്തത് ജനാധിപത്യത്തോടുളള വെല്ലുവിളിയാണെന്ന് സുരേഷ് ഗോപി


ബാലുശ്ശേരി: ഇരുമുന്നണികളും വര്‍ഷങ്ങളായി മാറിമാറി ഭരിച്ചിട്ടും നാട്ടിലെ കുടിവെളളപ്രശ്‌നം പരിഹരിക്കാനാവാത്തത് ജനാധിപത്യത്തോടുളള വെല്ലുവിളിയാണെന്ന് സുരേഷ് ഗോപി എംപി.ഇത്തവണ ബിജെപിക്ക് ഒരവസരം നല്‍കണമെന്നും കൂട്ടിച്ചേര്‍ത്തു.ബാലുശേരിയില്‍ എന്‍ഡിഎയുടെ പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും നാട്ടിലെ കുടിവെളള പ്രശ്‌നം പരിഹരിക്കാന്‍ ഇരുമുന്നണിക്കും കഴിഞ്ഞിട്ടില്ലെന്നത് ജനാധിപത്യത്തേടുളള വെല്ലുവിളിയാണ്്.ല ഇരുമുന്നണികളുടെയും ജനവഞ്ചനയ്‌ക്കെതിരെയുളള വിധിയെഴുത്തായിരിക്കും ഇത്തവണത്തേതെന്നും എം.പി വ്യക്തമാക്കി.

പരസ്യപ്രചാരണത്തിന്റെ അവസാനദിവസം സുരേഷ് ഗോപി എത്തിയത് അണികളിലും ആവേശം നിറച്ചു. ചടങ്ങില്‍ ബിജെപി ബാലുശേരി നിയോജകമണ്ഡലം പ്രസിഡന്റ് ബബീഷ് ഉണ്ണിക്കുളം അധ്യക്ഷനായി.സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി രാജന്‍,ജില്ലാ പ്രസിഡന്റ് വി.കെ സജീവന്‍,എം.സി ശശീന്ദ്രന്‍,എന്‍.പി രാമദാസ്,സുഗീഷ് കൂട്ടാലിട,ശോഭാ രാജന്‍,പി.കെ സുപ്രന്‍,ശ്രീപത്മനാഭന്‍,സ്ഥാനാര്‍ത്ഥികളായ ആര്‍.എം കുമാരന്‍,ഷൈനി ജോഷി,ലില്ലി മോഹന്‍,രാജേഷ് പുത്തഞ്ചേരി എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.