നാടക പ്രതിഭ വിജയന്‍ അരങ്ങാടത്തിന് നാടകദേശത്തിന്റെ ആദരം


കൊയിലാണ്ടി: പ്രൊഫഷണല്‍ നാടകരംഗത്ത് കൊയിലാണ്ടിയെ അടയാളപ്പെടുത്തുന്നതില്‍ മുഖ്യപങ്കുവഹിച്ച കലാകാരന്‍ വിജയന്‍ അരങ്ങാടത്തിനെ ആദരിച്ചു. കന്നൂര്‍ നാടകദേശം സംഘടിപ്പിച്ച ചടങ്ങില്‍ ഗുരുപൂജാ ഫലകം നല്‍കിയാണ് ആദരിച്ചത്. അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ ജയരാമന്‍ ഏഴുകുളത്തില്‍ പൊന്നാട അണിയിച്ചു.

ചടങ്ങില്‍ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് (കന്നൂര്‍ ഡിവിഷന്‍) മെമ്പറും സമിതിയുടെ മുതിര്‍ന്ന അഭിനേതാക്കളിലൊരാളുമായ ആലങ്കോട് സുരേഷ് ബാബു പുരസ്‌കാരം നല്‍കി. ദേവദാസ് കടുക്കയി (പ്രസിഡന്റ്), കെ.പി ശ്രീഷാദ് (സെക്രട്ടറി) എന്നിവര്‍ സംസാരിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക