നരിക്കുനി ഇനി ജൈവ പച്ചക്കറി ഗ്രാമം


മേപ്പയ്യൂര്‍ : മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് നരിക്കുനി 17-ാം വാര്‍ഡ് ജൈവ പച്ചക്കറി കൃഷി ഗ്രാമമായി മാറുന്നു. കൃഷി ഭവന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് പുതുവത്സരദിനത്തില്‍ വാര്‍ഡിലെ എല്ലാ വീടുകളിലും പച്ചക്കറിവിത്തും അംഗങ്ങളുടെ ഫോണ്‍ നമ്പറും അടങ്ങിയ ആശംസാ കാര്‍ഡും എത്തിച്ചുകൊണ്ട് പ്രവര്‍ത്തനം ആരംഭിച്ചു.

മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. രാഘവന്‍ ഇ.എം കുമാരന് വിത്ത് നല്‍കി കൊണ്ട് ഉദ്ഘാടനം ചെയ്തു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക