നമ്മുടെ ‘സിനിമാ മുത്തച്ഛൻ’ കോവിഡിനെ തോൽപ്പിച്ചു


പയ്യന്നൂർ: കോവിഡിനെ തോൽപ്പിച്ച് മലയാളികളുടെ പ്രിയപ്പെട്ട സിനിമ മുത്തച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി. 98 വയസ്സായ ഉണ്ണികൃഷ്ണൻ നമ്പൂതിരി ഒരാഴ്ചയിലേറെയായി കോവിഡ് ബാധിതനായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച നടത്തിയ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങി.

മൂന്നാഴ്ച മുമ്പ് ന്യൂമോണിയ ബാധിതനായി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. രോഗം മാറി വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെയാണ് വീണ്ടും പനിബാധിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു.

ആശുപത്രിയിലായിരുന്നപ്പോൾ മുഖ്യമന്ത്രിയും, ആരോഗ്യ മന്ത്രിയും ഉൾപ്പടെയുള്ളവർ വിവരങ്ങൾ ഫോണിലൂടെ അന്വേഷിച്ചിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. കോവിസ് കാലമായതിനാൽ കോറോത്തെ തറവാട്ടിൽ തന്നെയാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി ഉണ്ടായിരുന്നത്.