നടുവണ്ണൂര്‍ സ്വദേശി പി.എസ്.ഹരിദേവ് ദേശീയ ബാല ശാസ്ത്ര കോണ്‍ഗ്രസിലേക്ക്


നടുവണ്ണൂര്‍: 28ാമത് ദേശീയ ബാല ശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ നടുവണ്ണൂര്‍ സ്വദേശി പി.എസ്.ഹരിദേവ് അര്‍ഹത നേടി. സ്‌കൂളിലെ ശാസ്ത്ര അധ്യാപിക കെ.ഷര്‍മിനയുടെ നേതൃത്വത്തില്‍ കോട്ടൂര്‍ പഞ്ചായത്തിലെ കിഴങ്ങ് കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ് ഹരിദേവ് പഠനം നടത്തിയത്.

കാട്ടുപന്നികളെ തുരത്താനുള്ള നൂതന ഉപകരണം വികസിപ്പിച്ചെടുത്താണു ദേശീയ തലത്തിലേക്ക് ഹരിദേവിനെ യോഗ്യനാക്കിയത്. ഇതേ വിഷയത്തിലെ പഠനം ഇന്‍സ്പയര്‍ അവാര്‍ഡിനും ഹരിദേവിനെ അര്‍ഹനാക്കി. കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ ഈ പ്രബന്ധം അവതരിപ്പിച്ചിരുന്നു.

എസ്ബിഐ ജീവനക്കാരനായ പി.പ്രേമന്റെയും കോട്ടൂര്‍ എയുപി സ്‌കൂള്‍ അധ്യാപിക ഡി.സനിലയുടെയും മകനായ ഹരിദേവ് നടുവണ്ണൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക