നടുവണ്ണൂരിലുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രകാരിയുടെ കാലിലൂടെ ലോറി കയറിയിറങ്ങി


നടുവണ്ണൂര്‍:തെരുവത്തുകടവ് പാലത്തില്‍ മെറ്റല്‍ കയറ്റിയ ലോറി സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം.സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ യാത്രകാരിയുടെ കാലിലൂടെ ലോറി കയറിയിറങ്ങി.മന്ദക്കാവിലെ കുറ്റാട്ട് മീത്തല്‍ അതുല്യ(24),അമ്മാവന്‍ പ്രമോദ്(45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഉളളിയേരിയില്‍ നിന്ന് നടുവണ്ണൂരിലേക്ക് പോവുകയായിരുന്ന സ്‌കൂട്ടറാണ് അപകടത്തില്‍പ്പെട്ടത്.

ലോറി സ്‌കൂട്ടറില്‍ ഇടിച്ചതോടെ പിന്നിലേക്ക് തെറിച്ച യുവതിയുടെ കാലിലൂടെ ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. അപകടം ഉണ്ടായതോടെ ഡ്രൈവര്‍ കടന്നുകളഞ്ഞു. പിറകെ വന്ന വാഹനത്തിലുളളവരാണ് യുവതിയെ ലോറിക്കടിയില്‍ നിന്ന് പുറത്തെടുത്തത്.ജോലി കഴിഞ്ഞ് അമ്മാവനോടപ്പം വീട്ടിലേക്ക് പോകവെയാണ് അപകടം.മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലാബ് അസിസ്റ്റന്റാണ് യുവതി.

അപകടത്തെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടതോടെ അത്തോളി,ബാലുശ്ശേരി പോലീസെത്തി പുന: സ്ഥാപിച്ചു.കൊയിലാണ്ടിയില്‍ നിന്ന് അഗ്നി സുരക്ഷാസേനയും സംഭവസ്ഥലത്തെത്തി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക