നടി ശോഭനയ്ക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു


ചെന്നൈ: കൊറോണ വൈറസിന്റെ വകബേധമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി നടി ശോഭന. സമൂഹ മാധ്യമത്തിലൂടെ നടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മുൻകരുതലുകൾ ഏറെ എടുത്തിട്ടും തനിക്കു ഒമിക്രോൺ ബാധിച്ചുവെന്നും സന്ധി വേദന, വിറയല്‍, തൊണ്ടയിലെ കരകരപ്പ്, തൊണ്ടവേദന എന്നിവയായിരുന്നു ലക്ഷണങ്ങൾ എന്നും കുറിപ്പിൽ പറയുന്നു. വാക്‌സിൻ സ്വീകരിക്കാത്ത എല്ലാവരെയും അതിനായി പ്രോത്സാഹിപ്പിക്കുകയും ഈ വകഭേദം മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു എന്നും ശോഭന കുറിപ്പിൽ പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

ലോകം മാന്ത്രികമായി ഉറങ്ങുമ്ബോള്‍ ! മുന്‍കരുതലുകള്‍ എടുത്തിട്ടും എനിക്ക് ഒമിക്രോണ്‍ ബാധിച്ചു. സന്ധി വേദന, വിറയല്‍, തൊണ്ടയിലെ കരകരപ്പ് എന്നിവയായിരുന്നു ലക്ഷണങ്ങള്‍, അതിനെ തുടര്‍ന്ന് ചെറിയ തൊണ്ടവേദനയും. അത് ആദ്യ ദിവസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. രണ്ട് വാക്സിനുകളും എടുത്തതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത് രോഗത്തെ 85 ശതമാനം പുരോഗതിയില്‍ നിന്ന് തടയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ വാക്സിന്‍ സ്വീകരിച്ചില്ലെങ്കില്‍ എത്രയും വേ​ഗം എടുക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഈ വകഭേദം മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.