നഗരസഭയിലും ബ്ലോക്കിലും സ്ഥിരസമിതി ചെയര്‍മാന്‍മാരെ തെരെഞ്ഞെടുത്തു


കൊയിലാണ്ടി: കൊയിലാണ്ടി നഗര സഭയിലും പന്തലായനി ബ്ലോക്കിലും സ്ഥിരസമിതി ചെയര്‍മാന്‍മാരായി. വൈസ് ചെയര്‍മാന്‍ കെ സത്യനാണ് ധനകാര്യ സ്ഥിരസമിതി ചെയര്‍മാന്‍. മറ്റു സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍ ഇ.കെ.അജിത് മാസ്റ്റർ (പൊതുമരാമത്ത്), കെ.ഷിജു മാസ്റ്റർ (ക്ഷേമകാര്യം), കെ.എ.ഇന്ദിര ടീച്ചർ (വികസനകാര്യം), സി.പ്രജില (ആരോഗ്യം), നിജില പറവക്കൊടി (വിദ്യാഭ്യാസം).

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ബന്ദു മഠത്തിലാണ് ധനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.ജീവാന്ദന്‍ മാസ്റ്റർ (വികസനകാര്യം), ഷീബ ശ്രീധരന്‍ (ക്ഷേമകാര്യം), കെ.ടി.എം.കോയ (ആരോഗ്യം, വിദ്യാഭ്യാസം).


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക