നഗരത്തിലെ മോഷണങ്ങളില്‍ കൂടുതലും കുട്ടികളെന്ന് പോലീസ്


കോഴിക്കോട്: നഗരത്തിലെ പല മോഷണങ്ങള്‍ക്കു പിന്നിലും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെന്ന് പോലീസ്.മോഷണം നടന്ന സ്ഥലത്തെ സിസിടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പോലീസിന് ഇക്കാര്യം വ്യക്തമായത്.

കഴിഞ്ഞദിവസം നടക്കാവ്,ചേവായൂര്‍ സ്റ്റേഷന്‍ പരിധിയിലെ
ഒരു കടയുടെ പൂട്ട് പൊളിച്ച് സാധനങ്ങള്‍ മോഷണം പോയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പോലീസ് മോഷണം നടത്തിയ കുട്ടികളെ കണ്ടെത്താനുളള ശ്രമത്തിലാണ്.എന്നാല്‍ മോഷണ മുതലുകള്‍ കൃത്യമായി പോലീസ് വ്യക്തമാക്കിയിട്ടില്ല.

എരഞ്ഞിപ്പാലം ഭാഗത്ത് പുലര്‍ച്ചെ പെട്രോളിങിനിടെ രണ്ടുകുട്ടികള്‍ പോലീസിനെ കണ്ടതോടെ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം ഉപേക്ഷിച്ചതായും പോലീസ് കണ്ടെത്തി.തുടര്‍ അന്വേഷണത്തില്‍ എലത്തൂര്‍ പ്രദേശത്ത് നിന്ന് മോഷ്ടിച്ച് വാഹനമാണിതെന്ന് നടക്കാവ് എസ് ഐ ബി.കൈലാസ്‌നാഥ് പറഞ്ഞു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക