ദേശീയ യുവജന ദിനം ആചരിച്ചു


കൊയിലാണ്ടി: ജെ സി ഐ കൊയിലാണ്ടിയുടെ നേതൃത്വത്തില്‍ ദേശീയ യുവജന ദിനം ആചരിച്ചു. കൊയിലാണ്ടി സ്‌റ്റേഡിയം പരിസരത്ത് ജ്വാല തെളിയിച്ചാണ് ദിനാചരണം നടത്തിയത്.

ചടങ്ങില്‍ വൈസ് പ്രസിഡന്റ് ശ്രീജിത്ത് ചിത്രം അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഡോ. ബി.ജി. അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. എന്‍.ജെ. അര്‍ജുന്‍ , സജു മോഹന്‍, ഡോ സൂരജ് എച്ച്.ആര്‍, ഉജ്വല്‍ തുടങ്ങിയവര്‍ ആശംസ പറഞ്ഞു. ചടങ്ങില്‍ യു.കെ ജിതേഷ് സ്വാഗതവും പ്രൊജക്റ്റ് ഡയറക്ടര്‍ ഭരത് ശ്യാം നന്ദിയും പറഞ്ഞു. ജെ.സി.ഐ കൊയിലാണ്ടി പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക