ദേശീയ പ്രക്ഷോഭം: കൊയിലാണ്ടി പോസ്റ്റ് ഓഫീസിലേക്ക് സംയുക്ത ട്രേഡ് യൂണിയന്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി


കൊയിലാണ്ടി: ദേശീയ പക്ഷോഭത്തിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി പോസ്റ്റ് ഓഫീസിനു മുന്നിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. തൊഴില്‍ നിയമ കോഡുകള്‍, കാര്‍ഷിക നിയമം എന്നിവ പിന്‍വലിക്കുക ഓരോ കുടുംബത്തിനും 10 കിലോ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുക, മാസം 7500 രൂപ വിതരണം ചെയ്യുക, കര്‍ഷക സമരം ആവശ്യങ്ങള്‍ അംഗീകരിച്ച് ഒത്തുതീര്‍പ്പാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്. അഡ്വ:എസ്.സുനില്‍ മോഹന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

സിഐടിയു ഏരിയാ പ്രസിഡന്റ് എം.പത്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. എം.എ.ഷാജി സ്വാഗതം പറഞ്ഞു. ടി.കെ.ചന്ദ്രന്‍, എ.സോമശേഖരന്‍, സുനിലേശന്‍, എം.ബാലകൃഷ്ണന്‍ (സി.ഐ.ടി.യു), കെ.സന്തോഷ്, പി.കെ.സുധാകരന്‍ (എ.ഐ.ടി.യു.സി), കെ.റാഫി (എസ്.ടി.യു) തുടങ്ങിയവര്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക