തെരുവുനായകള്‍ കോഴികളെ കടിച്ചു കൊന്നു; സുഹറയ്ക്ക് ഉപജീവന മാര്‍ഗം നഷ്ടമായി


ബാലുശ്ശേരി: വട്ടോളി ബസാറിലും പരിസരപ്രദേശങ്ങളിലും തെരുവുനായകളുടെ ശല്യം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ ദിവസം മാടത്തില്‍ സുഹറയുടെ കോഴികളെ നായകള്‍ കടിച്ചു കൊന്നു. സുഹറയുടെ ഇരുപതു കോഴികളെയാണ് നായകള്‍ കൊന്നത്.

പകല്‍സമയത്ത് കൂട്ടത്തോടെ എത്തിയ നായകള്‍ കോഴിക്കൂട് തകര്‍ത്താണ് കോഴികളെ കടിച്ചുകൊന്നത്. ഓടിയെത്തിയ വീട്ടുകാര്‍ക്ക് നേരെയും നായകള്‍ കുരച്ചുചാടി. വായ്പ എടുത്താണ് സുഹറ നാടന്‍ കോഴികളെ വളര്‍ത്തിയിരുന്നത്.

പ്രദേശങ്ങളില്‍ തെരുവുനായ ശല്യം വര്‍ദ്ധിച്ചു വരുന്നതിനാല്‍ ഇവയുടെ ആക്രമണം ഭയന്നാണ് പത്ര വിതരണക്കാരും പാല്‍ വിതരണക്കാരും അതിരാവിലെ പുറത്തിറങ്ങുന്നത്. തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പലതവണ പഞ്ചായത്ത് അധികൃതര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും പരിഹാരമായിട്ടില്ല.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക