തൂണേരിയിൽ പ്രവാസിയുടെ വീട്ടിൽ മോഷണം; 20 പവന്‍ സ്വര്‍ണവും പണവും നഷ്ടപ്പെട്ടു


നാദാപുരം : തൂണേരി വേറ്റുമ്മലില്‍ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 20 പവന്‍ സ്വര്‍ണവും 5000 രൂപയും മോഷ്ടിച്ചു. കാട്ടില്‍ യൂസഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. തിങ്കളാഴ്ചയാണ് സംഭവമെന്ന് കരുതുന്നു.

യൂസഫിന്റെ ഭാര്യ സഫിയയും മകന്റെ ഭാര്യയും ഞായറാഴ്ച വൈകീട്ട് ബന്ധുവീട്ടില്‍ മരണാനന്തര ചടങ്ങിന് പോയ സമയത്താണ് മോഷണം. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ ഗ്രില്‍സ് പൊളിച്ചനിലയില്‍ കണ്ടെത്തുകയുണ്ടായി.

തുടര്‍ന്നുള്ള പരിശോധനയിലാണ് മുന്‍ഭാഗത്തെ വാതില്‍ കുത്തിത്തുറന്നതായും വീടിനകത്തെ അലമാരയില്‍ സൂക്ഷിച്ച പണവും സ്വര്‍ണവും നഷ്ടപ്പെട്ടതായും കണ്ടത്. രണ്ട് മുറികളിലെ അലമാരയില്‍ നിന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. എസ്.ഐ. ശ്രീജേഷിന്റെ നേതൃത്വത്തില്‍ പോലീസ് പരിശോധന നടത്തി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക