തുറയൂര്‍ പഞ്ചായത്തില്‍ ലൈഫ് ഗുണഭോകൃത സംഗമവും അദാാലത്തും നടത്തി


തുറയൂര്‍ :പഞ്ചായത്തുതല ലൈഫ് ഗുണഭോകൃത സംഗമവും അദാാലത്തും തുറയൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പയ്യോളി അങ്ങാടിയില്‍ നടന്നു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ‌കെ പി ഗോപാലന്‍ നായര്‍ സംഗമം ഉദ്ഘാടനം ചെയ്തു.

 

പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. എംപി ബാലന്‍, അഷിദ നടുക്കാട്ടില്‍, വി ഹമീദ്, ശ്രീനിവാസന്‍ കൊടക്കാട്, മുഹമ്മദി കോവുമ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത സെക്രട്ടറി ജെ ഷാജി സ്വാഗതം പറഞ്ഞു. അദാലത്ത് വഴി ലഭിച്ച പരാതികള്‍ തല്‍സമയം അക്ഷയ കേന്ദ്രം മുഖേന രജിസ്ട്രാര്‍ ചെയ്യാനുള്ള നടപടി സ്വീകരിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക