തീയണച്ചു; ഗ്യാസ് സിലിണ്ടറുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി


അത്തോളി: ഉള്ളിയേരി അത്തോളി റോഡിൽ കൊടശ്ശേരിയിൽ വെച്ച് ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിക്ക് തീപ്പിടിക്കുകയായിരുന്നു. വൈകീട്ട് 4 മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടിയിൽ നിന്ന് ഫയർഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്.

ഭാരത് പെട്രോളിയത്തിന്റെ ലോറിയിൽ എഞ്ചിനിൽ നിന്നും തീ പിടിക്കുകയായിരുന്നു. പന്തീരങ്കാവ് ഡിപ്പോയിലേക്ക് ഗ്യാസ് സിലിണ്ടറുകളുമായി പോകുന്ന വണ്ടിയാണ്. ചേളാരി സ്വദേശി ഡ്രൈവർ രാധാകൃഷ്ണൻ ചാടി രക്ഷപ്പെടുകയായിരുന്നു. ആർക്കും അപകടമില്ല. സിലിണ്ടറുകളിലേക്കും തീ പടർന്നില്ല. കോഴിക്കോട, നരിക്കു നി , കൊയിലാണ്ടി ഭാഗങ്ങളിൽ നിന്നെത്തിയ അഗ്നി സുരക്ഷാ സേന സ്ഥലത്തുണ്ട്.